CinemaGeneralNEWS

സായി പല്ലവി മാത്രമല്ല അനു ഇമ്മാനുവലും വിക്രം ചിത്രത്തില്‍ നിന്നും പിന്മാറി; കാരണമിതാണ്

തമിഴ് ചലച്ചിത്രമേഖലയിലെ രണ്ടു സൂപ്പര്‍ താരങ്ങളാണ് സംവിധായകന്‍ ഗൗതം മേനോനും നടന്‍ വിക്രമും. വിക്രം അഭിനയിക്കുന്ന ഗൗതം മേനോന്‍ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ധ്രുവനച്ചത്തിരം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നിന്നും നായികമാര്‍ പിന്മാറുകയാണ്.

ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് പ്രേമത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സായി പല്ലവിയായിരുന്നു. എന്നാല്‍ മറ്റു ചില സിനിമകളുടെ തിരക്കുകള്‍ കാരണം സായി ഈ ചിത്രത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് നായികയായി മലയാളിയായ അനു ഇമ്മാനുവലിനെ തീരുമാനിച്ചത്. എന്നാല്‍ ചിത്രത്തില്‍ നിന്നും നായിക അനു ഇമ്മാനുവല്‍ പിന്മാറി. മറ്റ് ചിത്രങ്ങളുടെ ഡേറ്റ് പ്രശ്നമാണ് സിനിമയില്‍ നിന്നും അനുവും പിന്മാറാന്‍ കാരണമെന്നാണ് സൂചന .

വിക്രം, വിജയ് ചന്ദറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ഗൗതം മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെയ്ക്കുകയായിരുന്നു. ഇതോടെ അനു കരാര്‍ ഒപ്പിട്ട മറ്റു ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് അനു ചിത്രത്തില്‍ നിന്നും പിന്മാറിയത്.

വളരെ പ്രതീക്ഷയോട് കൂടിയാണ് അനു ഈ സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടത്. ഇത്രയും പ്രശസ്തരായ സംവിധായകനും താരത്തിനുമൊപ്പം അഭിനയിക്കുന്നതിലുള്ള സന്തോഷവും അനു പങ്കുവെച്ചിരുന്നു. ഇപ്പോള്‍ അനുവിന് പകരം തെലുങ്ക് നടി റിതു വര്‍മ്മയാണ് അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button