അന്ധതയ്ക്ക് വഴിവയ്ക്കുന്ന ഗ്ലൗക്കോമ, റെറ്റിനോപ്പതി എന്നിവയ്ക്കെതിരായ ബോധവത്കരണത്തിനുവേണ്ടി നേത്രാരോഗ്യ സംരക്ഷണ പ്രചരണ പരിപാടി സങ്കടിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയവും നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു സെലിബ്രിറ്റിയെ കാമ്പയിനിനായി ഉള്‍പ്പെടുത്തണമെന്നു തീരുമാനിക്കുകയും ബോളിവുഡ് കിംഗ് ഖാനെ വച്ച് നേത്രാരോഗ്യ സംരക്ഷണത്തെ കാണിക്കുന്ന ഒരു വീഡിയോ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ അനുമതിയില്ലാതെ കാമ്പയിൻ വീഡിയോ ഷൂട്ട് ചെയ്തു എന്നു കാണിച്ച് ആരോഗ്യ മന്ത്രാലയം ഷാരൂഖ് ചിത്രം തള്ളിക്കളഞ്ഞു. വീഡിയോയില്‍ ഉള്‍പ്പെടുത്തുന്ന സെലിബ്രിറ്റി ഷാരൂഖ് ഖാന്‍ ആണെന്ന വിവരം എൻ. എഫ്.ഡി.സി പറഞ്ഞിരുന്നില്ല എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
എന്‍എഫ്ഡിസിയുടെ തീരുമാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബിൽ എന്ന ചിത്രത്തിൽ അന്ധനായി അഭിനയിച്ച ഹൃത്വിക്ക് റോഷനെ വച്ച് ചിത്രമെടുക്കാനായിരുന്നു ആരോഗ്യ മന്ത്രാലയത്തിന് താത്പര്യമെന്നറിയുന്നു. അതിനാലാണ് ഷാരൂഖ് ചിത്രത്തെ തള്ളിക്കളഞ്ഞത്.
Post Your Comments