CinemaGeneralNEWS

റിമി ടോമിയുടെ ചോദ്യത്തിന് മോഹന്‍ലാലിന്റെ കിടിലന്‍ മറുപടി

മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ഇപ്പോള്‍ തെലുങ്കര്‍ക്കും പ്രിയങ്കരനാണ്. മനമാന്ത എന്ന ചിത്രത്തിലൂടെ 2016 ല്‍ തെലുങ്ക് സിനിമയില്‍ എത്തിയ മോഹന്‍ലാലിന്‍റെ ജനത ഗാരേജ് എന്ന ചിത്രം 150 കോടി സ്വന്തമാക്കി. അതുകൂടാതെ മലയാളസിനിമയില്‍ ചരിത്രം കുറിച്ച പുലിമുരുകനും പ്രിയന്‍ ചിത്രം ഒപ്പവും മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്യുകയും ചെയ്തു. ഭാഷാഭേദമില്ലാതെ ആരാധകരെ സൃഷ്ടിച്ച താരത്തോട് ഒരു ചോദ്യം ഉന്നയിച്ചു വെട്ടിലായിരിക്കുകയാണ് ഗായിക റിമി ടോമി.

ഏഷ്യനെറ്റിന്റെ പത്തൊന്‍പതാം ഫിലിം അവാര്‍ഡിന്റെ വേദി. പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞു, ‘നിങ്ങള്‍ സിനിമയ്ക്ക് തരുന്ന സ്‌നേഹവും, നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന സ്‌നേഹവും.. ഈ വിജയം നിങ്ങളുടെ വിജയമാണ്. തീര്‍ച്ചയായും നല്ല നല്ല സിനിമകളുണ്ടാവാന്‍ ഇതൊരു തുടക്കമാകട്ടെ.. എല്ലാത്തിനും നന്ദി..’ എന്ന്. ഈ സമയത്ത് വേദിയിലെത്തിയ റിമി ഒരു ചോദ്യം ഒന്ന് പറഞ്ഞുകൊണ്ട് പല പല ഭാഷകളിലേക്ക് പോകുമ്പോള്‍, മലയാളത്തില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സ്‌നേഹവും ബഹുമാനവും അവിടെ കിട്ടുന്നതായി ലാലേട്ടന് തോന്നുന്നുണ്ടോ? എന്ന് ചോദിച്ചു.

ഇതിനു മറുപടിയായി ലാല്‍ നല്‍കിയത് മറിച്ചൊരു ചോദ്യമാണ്. ‘റിമിയോട് ഒരു ചോദ്യം, റിമിയ്ക്ക് സ്വന്തം അമ്മയെയാണോ അമ്മായി അമ്മയെയാണോ കൂടുതല്‍ ഇഷ്ടം..?മെന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. മോഹന്‍ലാലിന്റെ ഈ പ്രതികരണത്തെ വന്‍ കരഘോഷത്തോടെയാണ് സദസ്സ്യര്‍ ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button