ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി 2 പൂര്‍ത്തിയായതോടുകൂടി പുതിയ ചിത്രത്തിന്‍റെ വര്‍ക്കുകളിലേക്ക് സംവിധായകന്‍ എസ് എസ് രാജമൗലി കടന്നിരിക്കുകയാണ് . മഹാഭാരത കഥയെ ആസ്പദമാക്കി 400 കോടിയുടെ ബ്രഹ്മാണ്ഡപ്രോജക്ടിന് തയ്യാറെടുക്കുകയാണ് രാജമൗലി. രജനീകാന്ത്, ആമിര്‍ ഖാന്‍, മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങളായി എത്തുകയെന്നു സൂചന.
സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം ചിത്രം അനൗണ്‍സ് ചെയ്യും. ബാഹുബലി പോലെ തന്നെ നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെയാണ് മഹാഭാരതം ചിത്രീകരിക്കുക. ബാഹുബലിക്കു വേണ്ടി മൂന്നരവര്‍ഷം മാറ്റിവച്ചപ്പോള്‍ ഈ പ്രോജ്കടിന് വേണ്ടി അഞ്ച് വര്‍ഷത്തിലാധികം ആവശ്യമാണെന്ന് രാജമൗലി പറയുന്നു. മഹാഭാരതത്തെ ആസ്പദമാക്കി എപിക് ട്രൈലോജിയാണ് ഒരുക്കുന്നതെന്നും അടുത്തിടെ ഒരു ദേശീയചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
400 കോടി ചിലവില്‍ ഒരുക്കുന്ന സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമുള്ള സൂപ്പര്‍താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നും. മഹാഭാരതം സിനിമയാകുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ആമിറും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷ്ണനാകാനാണ് ആമിറിന് താല്‍പര്യം.
മഹാഭാരതം സിനിമാലോകത്ത് ചര്‍ച്ചയാകുകയാണ്. എംടിയുടെ രണ്ടാമൂഴം 600 കോടി പ്രോജ്കടില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തില്‍ താന്‍ ഭീമനായി അഭിനയിക്കുന്നുവെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തി. മലയാളത്തില്‍ നിന്നും കര്‍ണന്‍ എന്ന പേരില്‍ രണ്ടു പ്രോജക്ടുകള്‍ അനൗണ്‍സ് ചെയ്തു. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ആര്‍ എസ് വിമലിന്റെ ചിത്രത്തില്‍ പൃഥ്വിരാജുമാണ് കര്‍ണനായി എത്തുന്നത്.
ബാഹുബലി 2 ഏപ്രില്‍ 28ന് തിയറ്ററുകളില്‍ എത്തും.
Post Your Comments