
ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖ് താന്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. കേരളം മാത്രല്ല, മലയാള സിനിമയും ഖാന്റെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്. വ്യത്യസ്തതയുള്ള ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങുന്നത് ഷാരൂഖ് പറയുന്നു.
ഷാരൂഖിനെ മലയാള സിനിമയെ ക്കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തിയത് ഗൗതമിയാണ്. മലയാള ചിത്രങ്ങളില്‍ കൂടി പ്രേക്ഷകാ ശ്രദ്ധ നേടിയ ഗൗതമി ബോളിവുഡിലും തിളങ്ങിയിരുന്നു. ത്രിമൂര്‍ത്തി എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായിക ഗൗതമിയായിരുന്നു.
അഞ്ച് മലയാളികളെ ഷാരൂഖിന് പ്രത്യേക ഇഷ്ടമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, പ്രിയദര്ശന്, സന്തോഷ് ശിവന് പിന്നെ ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം റായിസിന്റെ ഛായാഗ്രാഹകന്‍ കെ. യു. മോഹനും .നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തുവരുന്നുണ്ടെന്നും അതിനെ കുറിച്ച് താന്‍ പലരോടും സംസാരിക്കാറുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
Post Your Comments