മലയാളത്തിനു ഒരുപിടി നല്ല സിനിമകളും പുതിയ സംവിധായകരെയും പരിചയപ്പെടുത്തിയ ഫ്രൈഡേ ഫിലിംസിന് പുതിയ അഡ്രസ്സ്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന് പുതിയ ഓഫീസ് ആരംഭിച്ചു. കൊച്ചി വിദ്യാനഗറിലാണ് പുതിയ ഓഫീസ്. ഉടമസ്ഥത കൈമാറിയ ശേഷം തുടക്കം കുറിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസ് കൂടിയാണിത്. മുകേഷും ലാൽ ജോസുംചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. മിഥുന് മാനുവൽ തോമസ്, റോജിൻ തോമസ്, ഷിബു സുശീലൻ എന്നിവർ സന്നിഹിതരായിരുന്നു.
86 പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന അങ്കമാലി ഡയറീസ് ആണ് ഫ്രൈഡേ ഫിലിംസിന്റെ അടുത്ത റിലീസ് ചിത്രം. ചെമ്പൻ വിനോദിന്റേതാണ് തിരക്കഥ. കൂടാതെ ഫ്രൈഡേ ഫിലിംസിന് അവതരിപ്പിച്ച ജയസൂര്യയുടെ വിജയ ചിത്രമായ ആട് ഒരു ഭീകര ജീവിയുടെയും മങ്കിപെന്നിന്റെയും രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Post Your Comments