മലയാളത്തില്‍ ഒരുപാട് ഹൊറര്‍ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമാണ് എസ്രയെന്നു സംവിധായകന്‍ ജയ് കെ.
ജയ് കെ.യുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തെക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തുന്നു.
അദ്ദേഹത്തിന്‍റെ വാക്കുകള്‍:
എസ്രയുടെ മാര്‍ക്കറ്റിംഗ് തുടങ്ങിയ സമയത്ത് മാത്രമാണ് ഭയം എന്ന വാക്ക് പോസ്റ്ററുകളിലും മറ്റും ഉപയോഗിച്ചത്. ടാഗ് ലൈനിലാണെങ്കിലും ഭയം എന്നൊരു ആശയം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ, ആളുകളെ ഭയപ്പെടുത്തുക എന്നതല്ല എസ്രയുടെ ലക്ഷ്യമെന്നും പല വികാരങ്ങള്‍ ചിത്രത്തില്‍ വരുന്നുണ്ടെങ്കിലും ഭയത്തിനു കൂടുതല്‍ പ്രാധാന്യമുണ്ടെന്നു മാത്രം. ഈ കഥാപാത്രത്തിന് അനുയോഗ്യനായ ആള്‍ പൃഥ്വിയായതുകൊണ്ടാണ് ചിത്രത്തിലേക്ക് പൃഥ്വിയെ തിരഞ്ഞെടുത്തതെന്നും രണ്ടു വര്ഷം മുന്പ് പൂര്‍ത്തിയായ തിരക്കഥയുമായി പൃഥ്വിരാജിനായി കാത്തിരുന്നുവെന്നും ജയ് കെ കൂട്ടിച്ചേര്‍ത്തു.
ജൂതന്മാരുടെ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണ് എസ്ര. കേരളത്തിലെ ജൂത ചരിത്രമല്ല അതിലെ ഒരു മിത്തിനെയാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
Post Your Comments