CinemaGeneralNEWS

നമ്മള്‍ ആടുകളോ, നമുക്ക് ആവശ്യം ആട്ടിയടന്മാരെയോ അല്ല; തമിഴ്‌നാട് രാഷ്ട്രീയവിഷയത്തില്‍ കമല്‍ ഹാസന്‍ പ്രതികരിക്കുന്നു

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഈ അവസരത്തില്‍ താരങ്ങള്‍ ആരുടെ പക്ഷത്താണെന്നത്  ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. അങ്ങനെ ചടുലമായ സാഹചര്യത്തില്‍ ഒ.പനീര്‍സെല്‍വത്തെ പിന്തുണച്ച് ചലച്ചിത്രതാരം കമല്‍ ഹാസന്‍ രംഗത്ത്.  പനീര്‍സെല്‍വം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. തന്റെ ജോലി നല്ല രീതിയില്‍ ചെയ്യുകയായിരുന്നു പനീര്‍സെല്‍വം. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയാണ് പുറത്താക്കേണ്ടതെന്നും കമല്‍ ഹാസന്‍ പറയുന്നു.

ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. നമ്മള്‍ ആടുകളല്ല, നമുക്ക് ആവശ്യം ആട്ടിയടന്മാരെയല്ലെന്നും തമിഴ്‌നാടിന്റെ ഇന്നത്തെ രാഷ്ട്രീയ പാരമ്പര്യത്തെ വിമര്‍ശിച്ച് കമല്‍ പറഞ്ഞു.

ജനങ്ങള്‍ ആവശ്യങ്ങളുന്നയിക്കുന്നില്ല. അവര്‍ ഒരുപാട് ക്ഷമ കാണിക്കുന്നു. പ്രവര്‍ത്തകര്‍ക്ക് ജയലളിത അമ്മയായിരുന്നു. സന്തതസഹചാരിയായ ശശികല ചിന്നമ്മയും. എന്നാല്‍ സംസ്ഥാനം ഭരിക്കാന്‍ അറിയാത്തവര്‍ അതിന് മുതിരരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button