
കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി. വളരെ ലളിതനും തലക്കനമില്ലാത്ത ഒരു സാധാരണ വ്യക്തിയാണദ്ദേഹമെന്നു ലക്ഷ്മി പറയുന്നു. ബഹ്‌റൈനിലേയ്ക്കുള്ള യാത്രയില്‍ വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്കൊപ്പമെടുത്ത ഫോട്ടോ സഹിതം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തെക്കുറിച്ച് അവര്‍ കുറിക്കുന്നത്.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇരുവരും. ഫെബ്രുവരി ഒന്‍പത്, പത്ത് തീയതികളില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന നൃത്തശില്‍പമായ ഗണേശത്തില്‍ ലക്ഷ്മി ഗോപാസ്വാമിയാണ് നൃത്തം അവതരിപ്പിക്കുന്നു.
Post Your Comments