സിനിമ, സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

പ്രശസ്ത ബംഗാളി സിനിമ, സീരിയല്‍ താരം ബിതാസ്ത സാഹ ആത്മഹത്യ ചെയ്തു. ഇരുപത്തിയെട്ടുകാരിയായ ബിതാസ്ത സാഹയെ തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച  വൈകിട്ടോടെയാണ് മരണം പുറത്തറിഞ്ഞത്.

കഴിഞ്ഞ ചിലനാളുകളായി ഫ്ലാറ്റില്‍ തനിയെ താമസിക്കുകയായിരുന്നു ബിതാസ്ത. ബന്ധുക്കള്‍ പലതവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തുകയും വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച ശേഷമായിരുന്നു ബിതാസ്ത തൂങ്ങിമരിച്ചത്. ഇവിടെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഗാര്‍ഫ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അയച്ചു. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയില്ല. പ്രണയനൈരാശ്യമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് കരുതുന്നത്.

Share
Leave a Comment