മലയാള സിനിമയില്‍ തന്നെ ഏറ്റവും സ്വാധീനിച്ച ശബ്ദം മമ്മൂട്ടിയുടെതാണെന്ന് സംവിധായകന്‍ സിദ്ധിഖ്. കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സിദ്ധിഖിന്‍റെ പ്രതികരണം.
ശബ്ദനിയന്ത്രണത്തേക്കാള്‍ എക്‌സ്പ്രഷനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നതെന്നും അഭിനയിക്കുമ്പോള്‍ നൂറ് ശതമാനം റിസല്‍ട്ടാണെങ്കില്‍ ഡബ്ബിംഗില്‍ അത് 110 ആയി ഉയരുമെന്നും സിദ്ധിഖ് പറഞ്ഞു.
“മമ്മൂക്ക അപാരമായ റിസല്‍ട്ടുണ്ടാക്കുന്ന നടനാണ്. അഭിനയിക്കുമ്പോള്‍ അങ്ങനെ തോന്നില്ല, ശബ്ദനിയന്ത്രണത്തേക്കാള്‍ എക്‌സ്പ്രഷനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. ബാക്കി എല്ലാ താരങ്ങളുടെയും കാര്യമെടുത്താല്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അവരില്‍ നിന്ന് നൂറ് കിട്ടും പക്ഷേ ഡബ്ബ് ചെയ്യുമ്പോള്‍ അത് തൊണ്ണൂറോ എണ്‍പതോ ആയി ചുരുങ്ങും .
മമ്മൂക്കയുടെ കാര്യത്തില്‍ നേരേ തിരിച്ചാണ്. അഭിനയിക്കുമ്പോള്‍ നൂറ് ശതമാനം റിസല്‍ട്ടാണെങ്കില്‍ ഡബ്ബിംഗില്‍ 110 ആയി ഉയരും. വരാനിരിക്കുന്ന ഡബ്ബിംഗ് കൂടി പരിഗണിച്ചാണ് അദ്ദേഹം ഇമോഷന്‍ കൈകാര്യം ചെയ്യുന്നത്. അക്കാര്യത്തില്‍ അത്ഭുതമാണ് മമ്മൂക്ക.”–സിദ്ധിഖ്
Post Your Comments