CinemaNEWS

മലയാളത്തിലെത്താന്‍ അധികം താമസമില്ല; എ.ആര്‍ റഹ്മാന്‍

വൈകാതെ തന്നെ ഒരു മലയാള ചിത്രത്തിന് വേണ്ടി സംഗീതം നല്‍കാന്‍ എത്തുമെന്ന് എ.ആര്‍ റഹ്മാന്‍. മാര്‍ച്ച് പതിനേഴിന് ദുബായില്‍ നടക്കുന്ന മാതൃഭൂമി-ഏ.ആര്‍. റഹ്മാന്‍ നൈറ്റിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റഹ്മാന്റെ പ്രതികരണം. കഥാസന്ദര്‍ഭം, മൂഡ് എന്നിവ കണക്കിലെടുത്താണ് ഒരു സിനിമയ്ക്ക് സംഗീതം നല്‍കാറുള്ളതെന്നും ആളുകള്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ പോപ്പ് സംഗീതവും തനത് സംഗീതവും തമ്മിൽ ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്നും എ.ആര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button