തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കാനിരിക്കെ വന്‍പ്രതിഷേധമാണ് തമിഴ്നാട്ടില്‍ അരങ്ങേറുന്നത്. രാംഗോപാല്‍ വര്‍മ്മ അടക്കമുള്ള സിനിമാക്കാര് ശശികലയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നെങ്കിലും കോളിവുഡ് താരങ്ങള്‍ മൗനത്തിലാണ്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യതസ്തനാവുകയാണ് ഉലകനായകന് കമല്ഹാസന്. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കൂ എന്നാണ് കമല്‍ താരങ്ങളോട് ആവശ്യപ്പെടുന്നത്.
“നിങ്ങള്‍ ഈ രാഷ്ട്രീയ നീക്കങ്ങള്‍ അംഗീകരിക്കുന്നുണ്ടോ, മോശപ്പെട്ട രാഷ്ട്രീയത്തിന് വഴങ്ങാത്ത ശബ്ദമാണ് നമ്മുടേത്. അതെന്തായാലും ദയവു ചെയ്ത് ഉറക്കെ പറയൂ”. കമല്‍ ട്വിറ്ററില്‍ കുറിക്കുന്നു. നടന് മാധവനുള്ള ഒരു ട്വീറ്റിലാണ് കമല്‍ ഈ കാര്യം വ്യക്തമാക്കിയത്.
Post Your Comments