സിനിമാ ലോകം ഇപ്പോള്‍ താരമക്കളുടെ കൈപ്പിടിയിലാണ്. അച്ഛന്റെ പാരമ്പര്യം നശിപ്പിക്കാതെ അഭിനയത്തില്‍ മികവു പുലര്‍ത്തുന്ന ഒരു നടനാണ് സുധീര്‍ കരമന. കരമന ജനര്‍ദ്ധനന്‍ എന്ന അതുല്യ നടന്റെ മകനായ സുധീര്‍ തിരക്കുള്ള ഒരു നടന്‍ എന്നതുമാത്രമല്ല ഉത്തരവാദിത്വമുള്ള ഒരു ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിസിപ്പലിന്റെ റോളും അദ്ദേഹം മനോഹരമായി പൂര്‍ത്തിയാക്കുന്നു.
തന്റെ വ്യക്തിജീവിതത്തിലുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും മലയാളത്തിലെ ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറയുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം അച്ഛന് തന്റെ സിനിമ കാണാന്‍ കഴിഞ്ഞില്ലലോ എന്നതാണ്.
നാടകങ്ങളില്‍ സജീവമായിരുന്ന തനിക്ക് ഒരിക്കല്‍ മികച്ച നടനുള്ള പുരസ്‌കാരം അച്ഛനില്‍ നിന്നും വാങ്ങാന്‍ സാധിച്ചത് ഭാഗ്യമാണ്. മകനായ താന്‍ ഒരിക്കല്‍ സിനിമയില്‍ എത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു . പക്ഷെ അച്ഛന് തന്റെ സിനിമകള്‍ കാണാന്‍ കഴിഞ്ഞില്ല. കെ.ജി ജോര്‍ജിനോട് അച്ഛന്‍ അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സുധീര്‍ പറയുന്നു.
Post Your Comments