
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനായി എത്തിയ ഭൈരവ. വിജയുടെ 60-ആം സിനിമ ആയ ഭൈരവയില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായികയായി എത്തിയത്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വിജയ് സമ്മാനം നല്കി
കീര്‍ത്തി സുരേഷിന് വിജയുടെ സമ്മാനമായി കിട്ടിയത് ഒരു കൈ ചെയിനാണ്. വിജയ് തന്നെ ഇത് കീര്‍ത്തിയുടെ കൈയിലണിയിച്ച് കൊടുക്കുകയും ചെയ്തു. സിനിമയ്ക്കായി പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും സ്വര്‍ണ്ണ മാലയും വിജയ് നല്കി. ചിത്രത്തില്‍ മലയാളിതാരങ്ങളുടെ സാനിദ്ധ്യവും കൂടുതലായിരുന്നു
വിജയുടെ തന്നെ ‘അഴകിയ തമിഴ് മകന്റെ സംവിധായകന് ഭരതനാണ് ഈ ചിത്രവും ഒരുക്കിയത്.
Post Your Comments