ഇവൻ എന്നേം കൊണ്ടേ പോകു….. അജു വര്‍ഗീസ്‌ പറയുന്നു

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട്തന്നെ ശ്രദ്ധനേടിയ താരങ്ങളാണ് നീരജ് മാധവും, അജു വര്‍ഗ്ഗീസും. നടന്‍, ഡാന്‍സര്‍ എന്നീ നിലകളില്‍ നിന്നും മാറി നീരജ് മാധവ് തിരക്കഥയിലും കൈവയ്ക്കുന്നു. നീരജ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ലവകുശ. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. നീ കോ ഞാന്‍ ചാ സംവിധായകന്‍ ഗിരീഷ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയുടെ പേര് പുറത്തുവിട്ടിട്ടില്ല.

നീരജ് മാധവും അജു വര്‍ഗ്ഗീസുമാണ് ടൈറ്റില്‍ റോളില്‍ ലവയും കുശയും അവതരിപ്പിക്കുക. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ലക്ഷ്യ’ എന്ന ചിത്രം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബിജു മേനോന്‍ ‘ലവകുശ’യുടെ സെറ്റില്‍ എത്തും. ചെന്നൈയ്ക്കു പുറമെ കൊച്ചി, പാലക്കാട് എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. ജൈസണ്‍ എളംകുളം, ഗിരീഷ് വൈക്കം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ചിത്രത്തെക്കുറിച്ച് അജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

നിങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് 2017-ലെ ഞങ്ങളുടെ ആദ്യ സിനിമ ചിത്രികരണം ഇന്ന് തുടങ്ങുന്നു. നീരജ് മാധവ് എഴുതുന്ന “ലവ-കുശ”!!!
ps: തുടക്കം തന്നെ നൈറ്റ് ഷൂട്ടും, ഡാൻസും; ഇവൻ എന്നേം കൊണ്ടേ പോകു…

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഞങ്ങള്‍ എത്തുന്നുവെന്നാണ് നീരജ് മാധവ് ചിത്രത്തെക്കുറിച്ച് പറയുന്നത്. അങ്ങനെ ഞനെഴുതിയ കഥയും സിനിമയാവാൻ പോകുന്നു, എന്താല്ലേ! ഒരു സിനിമ ഉണ്ടാക്കുന്നത്‌ എത്ര ശ്രമകരമായ കാര്യമാണെന്ന് അതിനു പിന്നിൽ പ്രവർത്തിക്കുമ്പോഴാണു മനസ്സിലാകുന്നത്‌. മനസ്സിൽ കുത്തിക്കുറിച്ചിട്ട ചില ആശയങ്ങൾ ഒരു തിരക്കഥയായി രൂപം പ്രാപിച്ച്‌, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത്‌ ഇന്നു അതിന്റെ ചിത്രീകരണം തുടങ്ങുമ്പോൾ കട്ടയ്ക്‌ കൂടെ നിന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും നീരജ് കുറിക്കുന്നു

Share
Leave a Comment