
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന്റെ റയീസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ സണ്ണി ലിയോണ്‍ ആടിത്തിമിര്‍ക്കുന്ന അടിച്ചുപൊളി ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗാനത്തിനൊപ്പം പ്രദര്‍ശനശാലകളില്‍ നൃത്തം വയ്ക്കുന്ന ആരാധകരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ബോളിവുഡിലെ ഈ ഭ്രാന്തമായ ആരാധന ആരെയും ഒന്ന് അമ്പരപ്പിക്കുന്നതാണ്.
സണ്ണി സ്ക്രീനില്‍ നൃത്തം ചവിട്ടുമ്പോള്‍ സണ്ണിക്ക് നേരെ പണം എറിഞ്ഞാണ് ആരാധകര്‍ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആരാധകരെ ലോകത്ത് എവിടെയും കാണാന്‍ കഴിയില്ല എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.
സംഭവം വൈറലായതോടെ ഷാരൂഖും ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചു. സണ്ണി ക്ക് എറിഞ്ഞു കൊടുക്കുന്ന പണം റയീസിന്റെ ടിക്കറ്റ് എടുക്കാന്‍ ഉപയോഗപ്പെടുത്തൂ എന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
Post Your Comments