ഒരു നടന്റെ കഴിവുകള്‍ അംഗീകരിക്കുന്ന വേദിയാണ് അവാര്‍ഡ്. എന്നാല്‍ പല അവാര്‍ഡുകളും അഡ്ജസ്റ്റ്‌മെന്റ് മാത്രമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച അഭിനയം കാഴ്ച വച്ച ഒരു നടനാണ് വിനായകന്‍. കമ്മട്ടിപാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന്‍. എന്നാല്‍ മിക്ക അവാര്‍ഡ് നിശകളിലും ഈ നടനെ തഴയുന്നതാണ് കണ്ടത്. എന്നാല്‍ മറ്റേത് അവാര്‍ഡിനേക്കാളും വലുതാണ് പ്രേക്ഷകരുടെ സ്‌നേഹമെന്ന് കാണിച്ച് തരുന്നതായിരുന്നു കുറ്റനാടില്‍ നിന്നുമുള്ള ഈ കാഴ്ച്ച.
ഇന്ന് നടന്ന കുട്ടനാട് നേര്‍ച്ചയില്‍ ആഘോഷക്കമ്മറ്റിക്കാര്‍ വിവിധ തിടമ്പുകള്‍ ഉയര്‍ത്തിയപ്പോള്‍ ഫിഡല്‍ കാസ്‌ട്രോയുടേയും അബ്ദുള്‍ കലാമിന്റേയും തിടമ്പുകള്‍ക്കൊപ്പം വിനായകനുമുണ്ടായിരുന്നു. മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്ക് പോലും ലഭിക്കാത്ത അപൂര്‍വ്വഭാഗ്യമാണ് വിനായകന് ലഭിച്ചിരിക്കുന്നത്. വര്‍ണ്ണാഭമായ ആഘോഷ പരിപാടികളോടെയാണ് ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്റെ മുകളില്‍ വിനായകന്റെ മുഖമുള്ള തിടമ്പുയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ മികച്ച അഭിനയ പ്രകടനം കാഴ്ച വെച്ച നടനാണ് വിനായകന്‍. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകന് എന്നിട്ടും ഒരവാര്‍ഡും ലഭിച്ചില്ല.
Post Your Comments