ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ താര സുന്ദരി പ്രിയങ്ക ചോപ്ര ലോകത്തെ വിറപ്പിക്കാന്‍ ഒരുങ്ങുന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്നു. സ്റ്റീഫന്‍ കോള്‍ബര്‍ട്ടുമായുള്ള അഭിമുഖത്തിലാണ് താരം പരിഹാസ രൂപേണ വിമര്ശനം ഉന്നയിക്കുന്നത്.
തന്റെ വര്‍ത്തമാനം കാരണം ധാരാളം ശത്രുക്കള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇനി ഒരു ശത്രുവിനെ കൂടി ആഗ്രഹിക്കുന്നില്ലയെന്നു പറഞ്ഞാണ് പ്രിയങ്ക സംസാരിക്കുന്നത്. എനിക്ക് ഗ്രീന്‍ കാര്‍ഡില്ല, ഉള്ളത് വിസ മാത്രമാണ്. ട്രംപെങ്ങാനും തന്റെ വര്‍ത്തമാനം കേട്ട് ശത്രുവായാലോ? യെന്നാണ് പ്രിയങ്ക പറയുന്നത്. അതിനിടയില്‍ സ്റ്റീഫന്‍ പ്രിയങ്കയെ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. ‘സൂക്ഷിക്കണം പ്രിയങ്ക ഇപ്പോള്‍ എല്ലാ അമേരിക്കന്‍ വീടുകളിലും കടന്നുകയറിക്കഴിഞ്ഞിരിക്കുന്നു. അത് മതി ഡൊണാള്‍ഡ് ട്രംപിന്റെ നോട്ടപ്പുള്ളി ആകാന്‍’.
ഹോളിവുഡ് എന്നു കേള്‍ക്കുന്നത് പല താരങ്ങള്‍ക്കും ഇഷ്ടമല്ലെന്നും ഭൂപടത്തിലുള്ള ഒരു സ്ഥലമാത്രമാണത്തെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ ബോളിവുഡ് അങ്ങനെ അല്ല. അത് മാറേണ്ട സമയമായിരിക്കുന്നു. മിക്ക താരങ്ങള്‍ക്കും ബോളിവുഡ് എന്ന പേരിഷ്ടമല്ലെന്നും ഒന്‍പത് മിനിറ്റ് മാത്രം നീണ്ടുനിന്ന പരിപാടിയില്‍ പ്രിയങ്ക പറഞ്ഞു.
Post Your Comments