GeneralNEWS

കലാഭവന്‍ മണി അനുസ്മരണം; സ്വന്തം കഴിവുകള്‍ വിളിച്ചുപറയാനുള്ള വേദി ഇതല്ലെന്ന് വിനയനോട് സംഘാടകന്‍

തൃശൂരില്‍ കലാഭവന്‍ മണിയെ അനുസ്മരിച്ചു കൊണ്ടുള്ള പരിപാടിക്കിടെ മുഖ്യ അതിഥിയായിരുന്ന വിനയനോട് പ്രസംഗം നിര്‍ത്താന്‍ പരിപാടിയുടെ സംഘാടകന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിനയന്‍ വേദിവിട്ടു ഇറങ്ങിപ്പോയി.

പരിപാടി തുടങ്ങാന്‍ വൈകിയത് തന്റെ കുഴപ്പമല്ലെന്നും പറയാനുള്ളത് പറയുമെന്നും താന്‍ സമയത്തിനുതന്നെ എത്തിയെന്നും പറഞ്ഞാണ് വിനയന്‍ പ്രസംഗം ആരംഭിച്ചത്. ഇതേ തുടര്‍ന്നായിരുന്നു സംഘാടകന്‍റെ ഇടപെടല്‍.

സ്വന്തം കഴിവുകള്‍ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും സംഘാടകന്‍ മൈക്കിലൂടെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button