CinemaGeneralKollywoodNEWS

സൂര്യയുടെ വക ജ്യോതികയ്ക്ക് ദോശ കോളിവുഡിലെ വേറിട്ടൊരു ദോശ സ്നേഹം!

ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന മഗളിർ മട്ടും എന്ന ചിത്രത്തിന്റെ ടീസര്‍ കാരണം രസകരമായൊരു സംഭവം ഹിറ്റാകുകയാണ് തമിഴ് സിനിമാ ലോകത്ത്.
വീട്ടമ്മമാരായ സ്ത്രീകള്‍ ഒരു യാത്രക്കിടെയുള്ള സംഭാഷണത്തില്‍ തങ്ങള്‍ ഇത്രയും കാലത്തെ ജീവിതത്തിനുള്ളില്‍ അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചുട്ട ദോശയുടെ കണക്ക് പറയുന്നുണ്ട്. അവസാനം ജ്യോതികയുടെ കഥാപാത്രം അവരോട് ഒരു മറുചോദ്യം ചോദിക്കുന്നു: ‘ജീവിതത്തിനിടയില്‍ നിങ്ങള്‍ ലക്ഷക്കണക്കിന് ദോശ ചുട്ടു, നിങ്ങള്‍ക്ക് ഒരു ദോശയെങ്കിലും ആരെങ്കിലും ചുട്ടു തന്നിട്ടുണ്ടോ?-ഇതാണ് ടീസറില്‍ പറയുന്നത്.

ടീസര്‍ ഇറങ്ങിയതോടെ തമിഴ് സൂപ്പര്‍ താരം സുര്യ തന്‍റെ ഭാര്യയായ ജ്യോതികയ്ക്ക് ദോശചുട്ട് നല്‍കി വെല്ലുവിളി സ്വയം ഏറ്റെടുത്തു. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സൂര്യയാണ് ഇത്തരമൊരു രസകരമായ സംഗതിക്ക് തുടക്കമിട്ടത്.

ഇതോടെ തമിഴ് നാട്ടില്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ദോശചുട്ട് നല്‍കാനുള്ള തിരക്കിലാണ് ഓരോ ഭര്‍ത്താക്കന്‍മാരും. സൂര്യയുടെ ദോശചുടല്‍ ഹിറ്റായതോടെ സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയായിരുന്നു.

ജ്യോതികയ്ക്കു വേണ്ടി ദോശ ചുട്ട സുര്യ അടുത്തതായി വെല്ലുവിളിച്ചിരിക്കുന്നത് മാധവനെയും സംഗീത സംവിധായകൻ ഹാരിസ് ജയരാജിനെയും സംവിധായകന്‍ വെങ്കട്ട് പ്രഭുവിനെയുമാണ്‌. .

shortlink

Post Your Comments


Back to top button