CinemaGeneralNEWS

വാപ്പച്ചി എന്നെ വളര്‍ത്തിയത് ഒരു പണക്കാരന്‍റെ മകനായിട്ടല്ല;ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖറിന്റെ പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലെ ജോമോന്‍ മഹാ മടിയനാണ്. വ്യവസായിയായ അപ്പന്‍റെ പണം തോന്നും പോലെ ചെലവാക്കുന്ന അലസനായ കഥാപാത്രമാണ് ജോമോന്‍. ജോമോന്റെ പ്രായത്തില്‍ ദുല്‍ഖര്‍ എങ്ങനെയായിരിക്കും? വലിയ ഒരു സിനിമാ താരത്തിന്‍റെ മകനായ ദുല്‍ഖര്‍ പഠിക്കുന്ന സമയത്ത് ജോമോനിലും അടിച്ചു പൊളിയായിയിരിക്കും എന്നാകും പൊതുവേയുള്ള പ്രേക്ഷക ധാരണ. എന്നാല്‍ ജോമോനും താനുമായി ഒരുപാട് അകലമുണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതിലെ കഥാപാത്രം പോലെ തോന്നുന്ന രീതിയില്‍ പണം ചെലവാക്കുന്ന ആളായിരുന്നില്ല താനെന്നും, വാപ്പച്ചി എന്നെ വളര്‍ത്തിയത് ഒരു പണക്കാരന്റെ മകനായിട്ടല്ലെന്നും ദുല്‍ഖര്‍ പറയുന്നു

“അത്യാവശ്യം സാമ്പത്തികശേഷിയുള്ള ഒരു അച്ഛന്റെ മകന്‍ തന്നെയാണ് ഞാന്‍. എന്നാല്‍ വാപ്പച്ചി എന്നെ വളര്‍ത്തിയത് ഒരു പണക്കാരന്റെ മകനായിട്ടല്ല. വാപ്പച്ചി മാത്രമല്ല ഉമ്മച്ചിയും ചെലവാക്കുന്ന പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ആവശ്യത്തിന് മാത്രമുള്ള പണം തരും.ധാരളിത്തത്തിന് ഒരിക്കലും അവര്‍ രണ്ടുപേരും കൂട്ടുനില്‍ക്കില്ല. പഠിക്കുന്ന കാലത്ത് സെമസ്റ്റര്‍ ഫീസും അത്യാവശ്യം മറ്റു ചെലവിനുള്ള പണം തരും. അമേരിക്കയില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍ ബൈക്കുകള്‍ കാണുമ്പോള്‍ കൊതി തോന്നിയിട്ടുണ്ട്. ഞാൻ സ്വയം പ്രാപ്തനായപ്പോഴാണ് ഒരു ബൈക്ക് സ്വന്തമാക്കിയത്”- ദുല്‍ഖര്‍ സല്‍മാന്‍
(കടപ്പാട് ;ക്ലബ് എഫ്എം ദുബായ്)

shortlink

Post Your Comments


Back to top button