മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കാന്‍ അലന്‍സിയര്‍ എന്ന നടന് പത്തൊൻപത് വർഷം കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിനു പിന്നീടു കൈനിറയെ ചിത്രങ്ങളായിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ നിന്ന് മുന്തിരി വള്ളികളില്‍ എത്തി നില്‍ക്കുന്ന താരം തന്‍റെ പ്രണയാനുഭാവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
സ്റ്റാർ ആൻഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വന്തം പ്രണയകഥ അലന്‍സിയര്‍ വിവരിച്ചത്.
“ഇതാണ് എന്റെ ജീവിതം. മരണം വരെ അഭിനയിക്കും സൗകര്യമുണ്ടെങ്കില്‍ നിനക്ക് എനിക്കൊപ്പം വരാം. പ്രേമിക്കുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞതാണിത്.
അന്ന് ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാര്‍ ഒന്നുകില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അല്ലെങ്കില്‍ വിദേശത്തു ജോലി ചെയ്യുന്നവര്‍. ഈ സാഹചര്യത്തിലും എന്റെ ജീവിത രീതി കണ്ടാണ് സുശീല എന്നെ വിവാഹം ചെയ്യുന്നത്. അഭിനയത്തിന്റെ സുഖവും ദു:ഖവും എല്ലാം അനുഭവിച്ച് ഞങ്ങള്‍ ജീവിച്ചു. ആ ജീവിതം 21 വര്‍ഷം പിന്നിട്ടപ്പോഴാണ് അഭിനയിച്ച് ഞാന്‍ നേടിയ കാശില്‍ നിന്ന് ഒരു സാരി അവള്‍ക്ക് വാങ്ങികൊടുക്കാന്‍ കഴിഞ്ഞത്.” – അലന്‍സിയര്‍
Post Your Comments