തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കാനിരിക്കെ ശശികലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് തെന്നിന്ത്യന്‍ നടി രഞ്ജിനി. “തമിഴ്‌നാടിന്റെ മക്കള്‍ക്കു വേണ്ടിയാണ് ഞാന്‍ താന്‍ സംസാരിക്കുന്നതെന്നും ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രഞ്ജിനി ചോദിക്കുന്നു.
രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്
“തമിഴ്‌നാടിന്റെ മക്കള്‍ക്കു വേണ്ടിയാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. ശശികല നടരാജനെ മുഖ്യമന്ത്രിയായി എങ്ങനെ അംഗീകരിക്കാന്‍ പറ്റും. അമ്മയുടെ വേലക്കാരി എന്നതിലുപരി എന്ത് യോഗ്യതയാണ് അവര്‍ക്ക് അവകാശപ്പെടാനുള്ളത്. തമിഴ് മക്കള്‍ വെറും മന്ദബുദ്ധികളാണെന്നാണോ മാണ്ണാര്‍ഗുഡി മാഫിയയുടെ ധാരണ?. ഈ ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് തമിഴ് ജനതയോട് ഞാന്‍ അപേക്ഷിക്കുന്നു. ജെല്ലിക്കട്ടു സമയത്തുണ്ടായ അതേ ഒത്തൊരുമയോടെ യുവാക്കള്‍ ഈ അസംബന്ധത്തിനെതിരെയും പ്രതികരിക്കണം. എഐഡിഎംകെ എന്ന പാര്‍ട്ടി രൂപവത്കരിച്ചത് എല്ലാവര്‍ക്കും പ്രിയപ്പെട്ട എംജിആര്‍ ആണ്. അദ്ദേഹം മരിച്ചപ്പോള്‍ അമ്മ അത് ഏറ്റെടുക്കുകയും നീതിപൂര്‍വം നയിക്കുകയും ചെയ്തു. ശശികലയെപ്പോലെയുള്ള ഒരു കുറ്റവാളി മുഖ്യമന്ത്രിയാകുന്നത് തമിഴ് മക്കള്‍ തടയണം. എഐഎഡിഎംകെ എന്ന പ്രസ്ഥാനത്തെ രക്ഷിക്കണം. ഒരു വ്യക്തി ഒരു നേതാവാകണമെങ്കില്‍ യോഗ്യതയും മുന്‍പരിചയവുമൊക്കെ വേണം. അവസാനനാളുകളില്‍ അമ്മയെ ശശികല ജനങ്ങളില്‍ നിന്ന് അകറ്റിയത് എന്തിനാണെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. തമിഴ്‌നാടിനെ ദൈവം രക്ഷിക്കട്ടെ. കുറെ ക്രിമിനലുകള്‍ ഉള്‍പ്പെട്ട ഈ സംഘത്തെ ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറത്താക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.”
Post Your Comments