CinemaGeneralNEWS

സംവിധയാകനും നിര്‍മ്മാതാവിനും ഭീഷണി; ജയലളിതയുടെ ജീവചരിത്ര സിനിമ പ്രതിസന്ധിയില്‍

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഇരുവരില്‍ ജയയുടെ ജീവിതം ആവിഷ്കരിച്ചുവെങ്കിലും അവസാന നിമിഷം വരെയുള്ള അമ്മയുടെ ഐതിഹാസിക ജീവിതം ഒരു ചിത്രത്തില്‍ വരുന്നത് തമിഴ് ജനങ്ങള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ തമിഴ് നാട്ടിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യം തലൈവിയുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലാക്കുകയാണ്.

അമ്മ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍ ഫൈസല്‍ സെയ്ഫിന് നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നത്. മറ്റ് രാഷ്ടീയ പാര്‍ട്ടികള്‍ അവരോട് സ്വീകരിച്ചിരുന്ന നിലപാടുകളും ഇതില്‍ വിഷയമായി വരും എന്നതിനാലാണിത്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതിനാല്‍ ചിത്രീകരണം നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിതരായിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയതിനാല്‍ പദ്ധതി ഉപേക്ഷിക്കണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നു സംവിധായകന്‍ പറയുന്നു.

ജയലളിതയുടെ ജീവിത കാലത്ത് തന്നെ ചര്‍ച്ച ചെയ്തു തുടങ്ങിയ ഈ ചിത്രം മരണത്തെ തുടര്‍ന്ന ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ളവ മാറ്റി എഴുതേണ്ടി വന്നു. ചിത്രത്തില്‍ രാഗിണി ദ്വിഗ്‌വേദി, പ്രശാന്ത് നാരായണ്‍, രജ്പാല്‍ യാദവ്എന്നിവരെയാണ് പ്രധാന കഥാപാത്രങ്ങളായി നിശ്ചയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button