വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസ് ഇല്ലായ്മ ചെയ്യാന്‍ വലിയ രാഷ്ട്രീയ സമ്മര്ദ്ദങ്ങളുണ്ടായെന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തുന്നു. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ സംഘടിപ്പിച്ച കോടതിയില്‍ സ്ത്രീയെന്ന വിഷയത്തില്‍ സംസാരിച്ചപ്പോഴാണ് വടക്കാഞ്ചേരി പീഡനക്കേസിന്റെ പിന്നാമ്പുറ കഥകള്‍ ഭാഗ്യലക്ഷ്മി വിവരിച്ചത്. വടക്കാഞ്ചേരി പീഡനം കള്ളക്കേസാക്കി മാറ്റാന്‍ ശ്രമം നടന്നെന്നും അവര്‍ വേദിയില്‍ പറഞ്ഞു.
ഏറെ ശ്രദ്ധനേടിയ ഈ കേസ് കള്ളക്കേസാക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഇരയുടെ കടുത്ത നിലപാടും, ഒപ്പം നിന്നവരുടെ ധൈര്യവും അതിനെ ചെറുത്തു. പിന്നീടുണ്ടായത് രാഷ്ട്രീയ ഇടപെടലുകളാണ്. കേസിനെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള ഇടപെടലുകള്‍ നടന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രാജ്യത്തെ സ്ത്രീകൾക്ക് അവരുടെ മനസ്സിൽ നിന്ന് കോടതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറേണ്ടിയിരിക്കുന്നുവെന്നും അവര്‍ സൂചിപ്പിച്ചു.
സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന് അന്വേഷിയുടെ പ്രസിഡന്റ് കെ അജിത പറഞ്ഞു. തെളിവില്ലെന്ന കാരണം പറഞ്ഞ് കോടതികള്‍ കേസുകള്‍ തള്ളുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
സംവാദത്തില്‍ പി ഇ ഉഷ, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments