മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന് ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ പ്രതിനായക കഥാപാത്രത്തിലെത്തുന്നത് നടന് വിശാല്‍ ആണ്.
തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി ഹന്‍സിക മോട്ട്വാണിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തമിഴ് ചിത്രങ്ങളില്‍ 70 ലക്ഷമാണ് താരത്തിന്റെ പ്രതിഫലമെങ്കില്‍ ഈ മലയാള ചിത്രത്തില്‍ കരാറായിരിക്കുന്നത് 30 ലക്ഷം രൂപയ്ക്കാണ്. തമിഴ് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെറിയ കഥാപാത്രമാണെങ്കിലും പ്രധാനപ്പെട്ട റോളിലാണ് ഹന്‍സിക ചിത്രത്തിലെത്തുന്നത്. മലയാളം ഇന്‍ഡസ്ട്രി വളരെ ചെറുതായതിനാലാണ് പ്രതിഫലം കുറയ്ക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെലുങ്കില്‍ നിന്നും ശ്രീകാന്തും ചിത്രത്തിലെത്തുന്നുണ്ട്.
Post Your Comments