തന്റെ പുതിയ ചിത്രമായ ‘ഫുക്രി’ റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുമ്പോള്‍ വ്യാജ പ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംവിധായകന് സിദ്ദിക്ക്. ഫുക്രി ഒരു മോശം സിനിമയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതിലൂടെ ചിലര്‍ നടത്തുന്നതെന്നും സിദ്ദിക്ക് പറയുന്നു. ഫുക്രി ആദ്യദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ചിത്രത്തിന് 1.55 കോടി രൂപയാണ് ആദ്യ ദിവസം കളക്ഷന്‍ കിട്ടിയത്. ഇതിഷ്ടപ്പെടാത്തവരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു.
ജയസൂര്യ നായകനാകുന്ന ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ഇത് പലര്‍ക്കും ദഹിക്കുന്നില്ല. അതുകൊണ്ട് അവര്‍ വ്യാജപ്രചരണം നടത്തുകയാണ്. തന്റെ തന്നെ ചിത്രങ്ങളായ ബോഡിഗാര്ഡിനെതിരെയും ഭാസ്കര്‍ ദി റാസ്കലിനെതിരെയും ഇത്തരം പ്രചരണങ്ങള്‍ റിലീസ് സമയം ഉണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ വന്‍ വിജയമായി മാറി. അതുപോലെ തന്നെയായിരിക്കും ഫുക്രിയുമെന്നും സിദ്ദിക്ക് വ്യക്തമാക്കി.
ഒരു സമ്പന്ന മുസ്ലിം തറവാട്ടില്‍ നടക്കുന്ന രസകരമായ കഥയാണ് ഫുക്രിയിലൂടെ സിദ്ദിക്ക് പറയുന്നത്. ജയസൂര്യ നായകനായ ചിത്രത്തില്‍ സിദ്ദിക്ക്, ലാല്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments