നോട്ടു നിരോധനത്തിനു ശേഷം എഴുതിയ മോഹന്‍ലാലിന്റെ ബ്ലോഗിനെ അധികരിച്ച് അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ വ്യക്തിയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്.
മോഹന്‍ലാലിന്റെ വിഡ്ഢിത്തവും തമാശയും ക്യാമറക്ക് മുന്നില്‍ അല്ലെങ്കില്‍ ജനങ്ങള്‍ ഗൌരവതാരമായി കാണും
അദ്ദേഹത്തിന്റെ അഭിനയം കണ്ട് ചിരിച്ച ആരാധകരാണ് അദ്ദേഹത്തിന്റെ വാക്കുകളെ പിന്തുടരുന്നത് എം സ്വരാജ് പറയുന്നു. അദേഹം നോട്ട് നിരോധനത്തെക്കുറിച്ച് വ്യക്തതയില്ലാതെ പറഞ്ഞതിനെ വിമര്ശിക്ക മാത്രമാണ് താന്‍ ചെയ്തതെന്നും ഇതില്‍ മോഹന്‍ലാലിനു എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും സ്വരാജ് വ്യക്തമാക്കി.
അദ്ദേഹത്തോട് അഭിനയം നിര്‍ത്തണമെന്നോ, പാകിസ്താനില്‍ പോകണമെന്നോ താന്‍ പറഞ്ഞിട്ടില്ല. വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്.
എം ടിയെ എ എന്‍ രാധാകൃഷ്ണന് വിമര്‍ശിച്ച രീതിയിലല്ല താന്‍ ലാലിനെ വിമര്‍ശിച്ചത്. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് ലാല്‍. എന്നാല്‍ താന്‍ വിമര്‍ശിച്ചത് ലാലിന്റെ നിലപാടിനെ മാത്രമാണ്. എന്നാല്‍ കമലിനെ മറ്റുള്ളവര്‍ വിമര്‍ശിച്ചത് അങ്ങനെയല്ലായെന്നും സ്വരാജ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്കൌണ്ടര് എന്ന പരിപാടിയില്‍ സംസാരിക്കുകയിരുന്നു സ്വരാജ്.
Post Your Comments