
താന്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനാണ് പ്രിയദര്ശനെന്നു ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ജോളി എല്‍ എല്‍ ബി 2 വിന്റെ പ്രചരണാർഥം ദുബായില്‍ എത്തിയ അക്ഷയ് വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു. പ്രിയദര്ശന് സാറിനെപ്പോലെ ഒരു സംവിധായകന് ലോകത്തില്‍ വേറെയില്ലായെന്നും അദ്ദേഹത്തെ തനിക്ക് നന്നായി അറിയാമെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ 74 ചിത്രങ്ങളില്‍ 69 എണ്ണവും സൂപ്പര്‍ ഹിറ്റായിരുന്നു.
മലയാളം ഇന്റലക്ച്വല്‍ സിനിമാ ലോകമാണ്. തന്റെ ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്തവയാണ്. അതുകൊണ്ട് മലയാളത്തില്‍ ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നു. പ്രിയദര്ശന് സാര്‍ വിളിക്കുകയാണെങ്കില്‍ ഞാന്‍ മലയാളത്തില്‍ ലോ ബജറ്റ് ചിത്രത്തില്‍ പോലും അഭിനയിക്കുമെന്ന് അക്ഷയ്കുമാര്‍ . താന്‍ മലയാള ചിത്രങ്ങള്‍ കാണാറുണ്ടെന്നും അക്ഷയ് പറയുന്നു.
ഇപ്പോള്‍ ഒരു തമിഴ് ചിത്രം താന്‍ ചെയ്യുന്നുണ്ട്. അഭിനയത്തില്‍ ഭാഷ ഒരു പ്രശ്നമല്ലയെന്നും അക്ഷയ് പറയുന്നു.
Post Your Comments