
സിനിമയില്‍ നിന്ന് വലിയ ഇടവേളയെടുത്ത നടി പത്മപ്രിയ ഏറെക്കാലത്തിനു ശേഷമാണ് മലയാള സിനിമയില്‍ മടങ്ങി എത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ താരം ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പറന്നു . അമേരിക്കയിലെ ജീവിത രീതിയും സ്വാതന്ത്ര്യവും താന്‍ ആസ്വദിക്കുന്നുണ്ടെന്നാണ് പത്മ പ്രിയ പറയുന്നത്. സിനിമയേക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാല്‍ മോശമായ രീതിയിലുള്ള ചോദ്യങ്ങളും നോട്ടവും അവിടെ ഉണ്ടാകില്ല. ഞാന്‍ ഇപ്പോഴാണ് സിനിമയേക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. മിനി സ്കേര്‍ട്ടൊക്കെയിട്ട് അഭിനയിക്കാന്‍ താല്പര്യമുള്ള ആളായിരുന്നു ഞാന്‍. ഇന്നാണ് അത്തരമൊരു ആഗ്രഹമൊക്കെ സഫലമാകുന്നത്. അമേരിക്കയിലെ പഠനം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്നു എന്നുള്ളതാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അമേരിക്കയിലെ ജീവിത രീതിയെക്കുറിച്ച് താരം പങ്കുവെച്ചത്.
Post Your Comments