CinemaGeneralNEWS

റാംജി റാവു സ്പീക്കിംഗിന്‍റെ ചിത്രീകരണത്തില്‍ സംഭവിച്ചതിങ്ങനെ… പക്ഷേ ആ തെറ്റ് ഇന്നുവരെ ആരും ശ്രദ്ധിച്ചിട്ടില്ല; സംവിധായകന്‍ സിദ്ദിക്ക് പറയുന്നു

 

മലയാളികളെ ഏറ്റവുംകൂടുതല്‍ ചിരിപ്പിച്ച സംവിധായകൂട്ടുകെട്ടാണ് സിദ്ദിക്ക്-ലാല്‍. അവരുടെ ഒരുപിടി മികച്ച ചിത്രങ്ങള്‍ ചിരിയുടെ അമിട്ട് പൊട്ടിച്ച് മലയാളി പ്രേക്ഷകനെ ഇന്നും രസിപ്പിക്കുന്നു. മുകേഷ്, സായിക്കുമാര്‍, ഇന്നസെന്റ് കൂട്ടുകെട്ടില്‍ വിജയം നേടിയ കോമഡി ചിത്രമാണ് റാംജി റാവു. മലയാള സിനിമയില്‍ ആദ്യമായി ഒരു വില്ലന്റെ പേര് ചിത്രത്തിന്‍റെ പേരായി നല്‍കിയ ചിത്രമെന്ന ഖ്യാതിയും ഈ ചിത്രത്തിനുണ്ട്.

റാംജി റാവു ചിത്രീകരണം നടന്ന സമയത്തു പറ്റിയ ഒരു അബദ്ധം തുറന്നു പറയുകയാണ്‌ സംവിധായകന്‍ സിദ്ദിക്ക്. ചിത്രത്തിലെ മികച്ച കോമഡി സീനുകളില്‍ ഒന്നാണ് ഗോപാലകൃഷ്ണനും ബാലകൃഷ്ണനും കിണറ്റിന്‍ കരയില്‍ നിന്നും വഴക്കുണ്ടാക്കുന്നതും അവിടേക്ക് വരുന്ന മത്തായി ചേട്ടന്‍ തേങ്ങ കൊണ്ടുള്ള ഏറില്‍ വീഴുന്നതും. ഈ ഭാഗത്തിന്‍റെ ഷൂട്ടിംഗ് നടത്തുകയാണ്. കിണറ്റിന്‍ കരയില്‍ നിറയെ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്നു. അത് മാറ്റുവാന്‍ തീരുമാനിച്ചെങ്കിലും ധാരാളം ഉള്ളതുകൊണ്ട് മത്തായിച്ചനെ ബകറ്റ് കൊണ്ട് എറിയുന്നതിന് പകരം തേങ്ങ കൊണ്ട് എറിയാമെന്നു തീരുമാനിച്ചു.

ഡമ്മി തേങ്ങ കിട്ടാന്‍ പിറ്റേന്ന് ആകുമെന്നതിനാല്‍ നായിക വരുന്നതും ഏറുകൊണ്ടതിനു ശേഷം മത്തയിച്ചേട്ടന്‍ പറയുന്നാ ഡയലോഗും ആദ്യം ഷൂട്ട്‌ ചെയ്തു. അടുത്ത ദിവസം എറിയുന്ന ഭാഗം ഷൂട്ടിംഗ് നടത്തിയെങ്കിലും മത്തായിച്ചേട്ടന്റെ വലതു വശത്തിന് പകരം വയറിലും മുതുകിലുമെല്ലാമാണ് ഏറു കൊള്ളുന്നത്‌. അങ്ങനെ കുറേ ഫിലിം വേസ്റ്റായി. ഇനിയും ഷൂട്ട്‌ ചെയ്താലും ശരി ആകില്ലെന്നും ഫിലിം നഷ്ടപ്പെടുന്നതുമാത്രമായിപ്പോകുമെന്നും തോന്നിയതിനാല്‍ നെഞ്ചിന്റെ ഇടത് ഭാഗത്ത് കൊള്ളുന്ന ഏറു വെച്ച് ഷൂട്ടിംഗ് നിര്‍ത്താന്‍ തീരുമാനിച്ചു.

ഈ ഭാഗം കാണുമ്പോള്‍ പ്രേക്ഷകര്‍ ഇതുവരെ ഈ തെറ്റ് കണ്ടുപിടിച്ചില്ലെങ്കിലും ആരെങ്കിലും തിരിച്ചറിയുമോ എന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button