CinemaGeneralNEWS

ധ്യാന്‍റെ വിവാഹം; പ്രതികരണവുമായി ശ്രീനിവാസൻ

മലയാള സിനിമാ ലോകത്തെ മികച്ച തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നു. പാല സ്വദേശിയായ അർപിത സെബാസ്റ്റ്യൻ ആണ് വധു.

ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ധ്യാനും അർപിതയും വിവാഹിതരാകുന്നത്. ധ്യാൻ മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതിൽ തനിക്കോ ഭാര്യയ്ക്കോ യാതൊരു എതിർപ്പും ഇല്ലെന്നു ശ്രീനിവാസൻ പറയുന്നു. ‘ഇത് അവരുടെ ആഗ്രഹമാണ്. അതല്ലേ ഏറ്റവും പ്രധാനം. അതിൽ നമ്മൾ ഇടപെടാൻ പാടില്ലയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏപ്രിൽ രണ്ടിനാണ് വിവാഹനിശ്ചയം. ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആണ് വധു അർപിത ജോലി ചെയ്യുന്നത്. സിനിമാസുഹൃത്തുക്കൾക്കായി ഏപ്രിൽ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button