ഡെവിള്‍ വിജയത്തിന് ശേഷം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് തമിഴ് താരം പ്രഭുദേവ. കുങ് ഫു മാസ്റ്ററുടെ വേഷത്തിലാണ് ഇനി താരം. ഇംഗ് മംഗം സംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭുദേവ നായകനായി എത്തുന്നത്. നവാഗതനായ എംഎസ് അര്‍ജുനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. .
1970 മുതല്‍ 1980 വരെയുള്ള കാലയിളവിലെ കഥയാണ് ചിത്രം പറയുന്നത്. തന്റെ മകനെ ബ്രൂസ്‍ലിയെ പോലാക്കാന്‍ ചൈനയിലേക്ക് അയക്കുന്ന അച്ഛനും കുങ്ഫു പഠിച്ച് നാട്ടില്‍ തിരിച്ചെത്തി ഇവിടത്തെ വിഷയങ്ങള്‍ പരിഹരിക്കുന്ന മകനെയും ചുറ്റിയാണ് കഥ വികസിക്കുന്നത്.
ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛന്‍ വേഷത്തില്‍ തങ്കര്‍ ബച്ചനും സുഹൃത്തിന്റെ വേഷത്തില്‍ ആര്‍ജെ ബാലാജിയും എത്തുന്നു. 17ന് ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
Post Your Comments