BollywoodCinemaNEWS

തന്‍റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച താരത്തെക്കുറിച്ച് കങ്കണ

കങ്കണ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്ന് താരം പൊലീസില്‍ പരാതി നല്‍കിയാതോടെയാണ് പ്രശ്നം രൂക്ഷമായത്. തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച ഹൃത്വിക് അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അറിയിച്ചിരുന്നു.

എനിക്കൊപ്പം ജോലി ചെയ്തിരുന്ന പലരെയും ഹൃത്വിക് സമീപിച്ചു. പിന്നീട് അവര്‍ക്ക് എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാകും. എന്നെ വിളിച്ചു അവര്‍ സംഭവത്തിന്റെ സത്യാവസ്ഥ തിരക്കും. എന്നാല്‍ ഞാന്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ നില്‍ക്കാറേയില്ല. എന്റെ കരിയര്‍ നശിപ്പിക്കാന്‍ ഹൃത്വിക് സിനിമാ ഇന്‍ഡസ്ട്രിയിൽ മുഴുവന്‍ ഓടിനടന്നു.

സത്യത്തില്‍ അതൊരു വലിയ സംഭവം അല്ലായിരുന്നു. എന്നാല്‍ ഏതോ ഒരാള്‍ എന്റെ സ്‌നേഹം ലഭിക്കാനായി ഹൃത്വിക്കായി ആള്‍മാറാട്ടത്തിന് ശ്രമിച്ചു.എല്ലാം സംഭവിച്ചത് അയാള്‍ കാരണമാണ്. എന്നാല്‍ ഞാന്‍ മാപ്പു പറയണം എന്നായിരുന്നു ഹൃത്വികിന്റെ നിലപാട്. അയാള്‍ക്ക് പിറകെ പോകുന്നതിന് പകരം ഹൃത്വിക് എന്നെ ഉപദ്രവിക്കുകയാണുണ്ടായത്. എന്നാല്‍, ആ അരപന്‍ യഥാര്‍ഥ ഹൃത്വിക് തന്നെ ആയിരുന്നു. അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button