1990-കളുടെ കാലഘട്ടത്തില്‍ മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന നടി ഉര്‍വശി സിനിമയിലെ തന്‍റെ ആദ്യ ഡബ്ബിംഗ് അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. എണ്‍പതുകളുടെ അവസാന സമയത്ത് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുമ്പോള്‍ ഉര്‍വശി സ്വന്തം ശബ്ദത്തിലല്ലായിരുന്നു ഡബ്ബ് ചെയ്തിരുന്നത്.
1992-ല്‍ പുറത്തിറങ്ങിയ സിബി മലയില്‍- ലോഹിതദാസ് ചിത്രമായ ‘ഭരത’ത്തിലായിരുന്നു ഉര്‍വശി ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത്.
“അന്നൊക്കെയുള്ള നടിമാരില്‍ അധികം പേരും സ്വന്തം ശബ്ദമായിരുന്നില്ല സിനിമയില്‍ ഉപഗോഗിച്ചത്, ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലെക്ക് അഭിനയിക്കാന്‍ പോകുന്നതിനിടെയില്‍ ഡബ്ബ് ചെയ്യാനുള്ള സമയം ലഭിച്ചിരുന്നില്ല അതുമല്ല അന്ന് ഡബ്ബ് ചെയ്യണമെങ്കില്‍ മദ്രാസില്‍ പോകണം. കേരളത്തില്‍ ഡബ്ബിംഗ് ഉണ്ടായിരുന്നില്ല. മദ്രാസിലുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ് മിക്ക നടിമാര്‍ക്കും ശബ്ദം നല്‍കിയിരുന്നത്.
നല്ല പോലെ മലയാളം പറയുന്ന ഉര്‍വശിക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തൂടെയെന്നു ആദ്യമായി ചോദിച്ചത് മമ്മുക്കയാണ്. മമ്മുക്ക നല്‍കിയ പ്രചോദനവും ധൈര്യവുമാണ് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത്”.
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ പ്രതികരണം.
Post Your Comments