മലയാള ചലച്ചിത്ര ലോകത്ത് താര പുത്രന്മാര് ആധിപത്യം ചെലുത്തുന്നത് നമ്മള് കണ്ടു കഴിഞ്ഞു. അച്ഛന്റെ ചുവടുപിടിച്ച് ദുല്‍ഖര്‍ സല്മാന് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് അഞ്ചു വര്‍ഷമായി. സിനിമയിലേയ്ക്കുള്ള വരവിനെ വേറിട്ട രീതിയിലാണ് ദുല്‍ഖര്‍ ആഘോഷിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഞ്ചുവര്‍ഷക്കാലം കൊണ്ട് അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെ വച്ച് ജംഷാദ് തയ്യാറാക്കിയ പോസ്റ്റര്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുല്‍ഖര്‍ താന്‍ പിന്നിട്ട വഴികളെക്കുറിച്ച് പറയുന്നത്.
ഒരിക്കലും ഇതുപോലെ അഭിനയിക്കാനാവുമെന്ന് കരുതിയിരുന്നില്ലെന്ന് പോസ്റ്റില്‍ ദുല്‍ഖര്‍ പറഞ്ഞു. അതിന്റെ സമ്മര്‍ദവും വെല്ലുവിളിയും കടുപ്പമേറിയതായിരുന്നു. സ്നേഹമുണ്ടെങ്കില്‍ ഏത് സ്വപ്നവും നമുക്ക് കൈവരിക്കാനാവുമെന്നു ദുല്‍ഖര്‍ പോസ്റ്റില്‍ കുറിക്കുന്നു
ദുല്‍ഖറിന്റെ പോസ്റ്റ്
Post Your Comments