ഹാഷിം നിയാസ്
മലയാളത്തില്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു പിടി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സിദ്ധിക്ക് ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഫുക്രി. തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ പെടാപാട് പെടുന്നുന്നുണ്ടെങ്കിലും ജയസൂര്യയുടെ ടീം കോംബിനേഷനോടെ പ്രേക്ഷകർക്ക് ചിരിക്കാൻ ഉള്ള വക സിനിമ നൽകുന്നുണ്ട്.. ഫുക്രി കുടുംബത്തിലെ മകനും ബാപ്പയും തമ്മിലുള്ള പഴയ ഒരു പകയുടെ അറ്റം പിടിച്ചാണു സിനിമ നീങ്ങുന്നത്.. ഫുക്രി കുടുംബത്തിലെ അംഗമായ സിനിമയിലെ നായികയായ പ്രയാഗയ അവരുടെ കോളേജിലെ ഒരു പ്രശ്നപരിഹാരത്തിനു ലക്കി ( ജയസൂര്യയെ) ഉപയോഗിക്കുകയും സാന്ദര്‍ഭിക നുണകളിൽ ലക്കിക്ക് ഫുക്രി കുടുംബത്തിൽ എത്താൻ ഉള്ള വഴി ഒരുങ്ങുകയും പിന്നീട് ആ കുടുംബങ്ങളിൽ നടക്കുന്ന കാര്യങ്ങളുമാണു ചിത്രം.. കേരളത്തിലെ ബഹുപൂരിപക്ഷ മിമിക്രി കലാകാരന്മാരോടും സംവിധായകൻ തന്റെ പഴയ തട്ടത്തിനോട് കൂറ് എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ചെറുതും വലുതുായ റോളുകൾ കൈകാര്യം ചെയ്യുന്നത് അവരാണ്. വളരെ അത്ഭുതകരമായ വഴിത്തിരിവിലേക്ക് എത്തിക്കാവുന്ന കഥ അത്ര കൗതുകം കാണിക്കാതെയാണു അവസാനിക്കുന്നത്.. എങ്കിലും ചിരിക്കാനും. നല്ലതെന്ന് പറയാനും ആകുന്ന ഒരു രസചിത്രമാണു തീർച്ചയായും ഫുക്രി.
Post Your Comments