CinemaKollywoodNEWS

അങ്ങനെയാണോ? എങ്കില്‍ നിങ്ങള്‍ ജയിലില്‍ കിടക്കാന്‍ ഒരുങ്ങിക്കോളൂ… പരസ്പരം വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സും, സിങ്കം നിര്‍മ്മാതാവും

തമിഴ് സിനിമാ വ്യവസായത്തിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ് തമിഴ് റോക്കേഴ്സ്. സിനിമയുടെ വ്യാജനിറക്കുന്ന തമിഴ് റോക്കേഴ്സിനെ കോളിവുഡ് സിനിമാ ലോകത്തിന് ഭയമാണെങ്കിലും അത്തരമൊരു ഭയം സിങ്കം ത്രീയുടെ നിര്‍മ്മാതാവ് ജ്ഞാനവേല്‍രാജയ്ക്ക് ലവലേശം ഇല്ല, തമിഴ് റോക്കേഴ്സിനെ പരസ്യമായി വെല്ലുവിളിച്ച ജ്ഞാനവേല്‍രാജ ഈ കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ വേണമെന്നും അഭ്യര്‍ഥിക്കുന്നു.

സിനിമയ്ക്ക് പണം മുടക്കുന്നതില്‍ മാത്രമല്ല പൈറസിയുടെ കാര്യത്തില്‍ ഞങ്ങള്‍ ശ്രദ്ധയൂന്നുന്നുണ്ട്. രണ്ട് വര്‍ഷത്തെ കഠിനപ്രയത്‌നമാണ് ഞങ്ങളുടെ സിനിമ, സിങ്കം ത്രീ 9ന് രാവിലെ ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അടുത്ത ആറ് മാസത്തിനകം നിങ്ങള്‍ ജയിലിലായിരിക്കുമെന്നാണ് തമിഴ് റോക്കേഴ്സിനുള്ള ജ്ഞാനവേല്‍രാജയുടെ മുന്നറിയിപ്പ്.

സിങ്കം 3 റിലീസ് ചെയ്യുന്ന ദിവസം തന്നെ വ്യാജനിറക്കുമെന്ന് തമിഴ് റോക്കേഴ്സ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു സിങ്കം 3 നിര്‍മ്മാതാവിന്‍റെ മുന്നറിയിപ്പ്.

‘യെമന്‍’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കവേയാണ് ജ്ഞാനവേല്‍രാജ തമിഴ് റോക്കേഴ്സിന് മുന്നറിയിപ്പ് നല്‍കിയത്.

ജ്ഞാനവേല്‍രാജയുടെ പ്രസംഗം നല്ലതാണെന്നും കലണ്ടറില്‍ ഫെബ്രുവരി ഒമ്പത് മാര്‍ക്ക് ചെയ്ത് വച്ചോളൂ എന്നുമാണ് തമിഴ് റോക്കേഴ്‌സിന്റെ മറുപടി. ഫെബ്രുവരി 9 നിങ്ങളുടെ ദിവസമല്ല ഞങ്ങളുടെ ദിവസമാണെന്നും റോക്കേഴ്‌സ് ടീം ഓര്‍മിപ്പിക്കുന്നു.

shortlink

Post Your Comments


Back to top button