സിനിമകള്‍ എന്നും ശ്രദ്ധിക്കപ്പെടുന്നത് വിവാദങ്ങളിലൂടെയാണ്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ ഇപ്പോള്‍ വിവാദകുരുക്കില്‍ പ്പെട്ടിരിക്കുകയാണ്. പാട്ടുകളും അവയുടെ പശ്ചാത്തല സംഗീതവുമാണ് ഇപ്പോള്‍ ചര്‍ച്ച. സംഗീത സംവിധായകന് ഗോപീസുന്ദറാണ് ചിത്രത്തിനു സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ മോഷന്‍ പോസ്റ്ററിന് പശ്ചാത്തലമായി നല്കിയ ഈണം മോഹന്‍ലാല്‍,ഫഹദ് ഫാസില്‍ എന്നിവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്ത റെഡ് വൈന്‍ എന്ന സിനിമയിലെ പശ്ചാത്തല സംഗീതത്തിനോട് സാമ്യമുള്ളതാണെന്നതാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണം. ഈ സംഗീതം മോഷ്ടിച്ചാണ് ദ ഗ്രേറ്റ് ഫാദറിന് ഗോപി സുന്ദര്‍ പശ്ചാത്തലമൊരുക്കിയത് എന്ന് ചിലര്‍ ആരോപിക്കുന്നു.
മുന്‍പ് പല തവണയും സംഗീതമോഷണം നടത്തിയെന്ന ആരോപണവും തെളിവും ഗോപി സുന്ദറിനെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്. ആ ഘട്ടങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഈണങ്ങള്‍ പകര്‍ത്താറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിട്ടുമുണ്ട്. ഈ ആരോപണത്തിനുള്ള മറുപടി എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും തനിക്കെതിരെയുള്ള കോപ്പിയടി ആക്ഷേപങ്ങളിലേക്ക് സൂചന നല്‍കികൊണ്ട് ഗോപിസുന്ദറിന്റെ പ്രതികരണമിങ്ങനെയാണ്. എല്ലാ ആഴ്ചയും ഓരോ സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ ഞാന്‍ കരാര്‍ ചെയ്യപ്പെടുന്നുണ്ട്. വിമര്‍ശിക്കുന്നവര്‍ക്ക് ഇതേക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഗോപിസുന്ദറിന്റെ ചോദ്യം. എന്നാല്‍ ഈ ആരോപണത്തെക്കുറിച്ച് റെഡ് വൈന്‍ എന്നാ സിനിമയ്ക്ക് സംഗീതം നല്കിയ ബിജിബാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ ഒരു ത്രില്ലര്‍ മൂവിയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും
Post Your Comments