
കൊച്ചിയില്‍ ലുലുമാളില്‍ നടന്ന റോഡോ വാച്ചിന്റെ പരസ്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന് മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളില്‍ ചിലതെല്ലാം കണ്ടിട്ടുണ്ട്. തനിക്ക് ചേരുന്ന ഒരു കഥ കേട്ടാല്‍ ഭാഷ പ്രശ്നമല്ലെന്നും തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സ്നേഹം അവിശ്വസനീയമെന്ന മുഖവുരയോടെയായിരുന്നു താരം സംസാരിച്ചു തുടങ്ങിയത്. മലയാളത്തില്‍ തന്നെ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നും നമസ്കാരവും പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കൈയടിയായിരുന്നു. കേരളത്തില്‍ നിന്നും ഇത്രയും സ്നേഹം പ്രതീക്ഷിച്ചില്ലയെന്നും ശരിക്കും അത്ഭുതമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിഷ് പരമ്പരയില്‍ നാലാമത്തെ ചിത്രത്തില്‍ കൊച്ചി ഒരു നിര്ണ്ണായകഘടകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിഷ് നാലിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയില്‍ എത്തുമെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. ലുലു മാളില്‍ നിറഞ്ഞുനിന്ന ആരാധകര്‍ക്കിടയിലാണ് ഹൃത്വിക് വന്നിറങ്ങിയത്. ആ സന്തോഷവും സ്നേഹവുമാണ് അടുത്ത ചിത്രത്തില്‍ കേരളവും ലൊക്കേഷന്‍ ആക്കാന്‍ കാരണം.
Post Your Comments