താരപുത്രന്മാരുടെ നീണ്ട നിരയാണ് മലയാള സിനിമയില്‍.
മോഹന്‍ലാലിന്റെയും ജയറാമിന്റെയും പുത്രന്മാര് സിനിമയിലേക്ക് അരങ്ങേറാനിരിക്കെ മറ്റൊരു താരപുത്രന് തന്റെ രണ്ടാം ചിത്രത്തിനായി വെള്ളിത്തിരയില്‍ മേക്കപ്പിടാന്‍ തയ്യാറെടുക്കുന്നു. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജനാണ് ഷെബിയുടെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുന്നത്. ‘പ്ലസ് ടു’ എന്ന ചിത്രം സംവിധാനം ചെയ്ത ഷെബിയുടെ രണ്ടാമത്തെചിത്രമാണിത്. ‘ഐആം 21’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണയ കഥയാണ് പറയുന്നത്. മിയ നായികയാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അരുണ്‍ നാരായണനാണ്.
Post Your Comments