CinemaGeneralNEWS

താന്‍ ഒരിക്കലും സിനിമയില്‍ വരില്ല; പണ്ടിങ്ങനെ പറഞ്ഞ സുന്ദരി ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി

പ്രശസ്തരായ ചില വ്യക്തികള്‍ എന്തെങ്കിലും വിവാദത്തില്‍ ആയാല്‍ ഉടന്‍ അവരുടെ പഴയകാല ജീവിതവും തുറന്നു പറച്ചിലുകളും അന്വേഷിച്ചു നടക്കുന്ന ചില കൌതുകക്കാരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഇര തെന്നിന്ത്യയിലെ സൂപ്പര്‍ നടിതൃഷയാണ്. ജെല്ലിക്കെട്ടിനെക്കുറിച്ച് പറഞ്ഞതിലൂടെ വിവാദത്തിലായ തൃഷ മിസ്‌ ചെന്നൈ ആയിരുന്ന സമയത്ത് ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മിസ്‌ ചെന്നൈ ആയിരുന്ന താരം 1999ല്‍ ഒരു തമിഴ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം താന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്ന് പറഞ്ഞിരുന്നു. സിനിമയിലേക്ക് വരുന്നില്ലെ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നാണ് തൃഷ അന്ന് പറഞ്ഞത്. ആ മേഖല തന്റേതല്ലെന്നാണ് താരം അപ്പോള്‍ മറുപടി പറഞ്ഞത്. ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയും പിന്നീട് സിനിമയില്‍ എ.ആര്‍ റഹാമന്റെ പാട്ടിന് ഡാന്‍സ് ചെയ്യാന്‍ എത്തുമെന്ന് അവതാരകന്‍ തൃഷയെ കളിയാക്കി. എന്നാല്‍ ചിരിച്ചുകൊണ്ട് ഒരിക്കലുമില്ല എന്ന് തറപ്പിച്ച് പറയുകയായിരുന്നു താരം.

1999ല്‍ പ്രശാന്ത്-സിമ്രാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ജോഡി സിനിമയില്‍ സഹനടിയുടെ വേഷത്തിലാണ് തൃഷയുടെ സിനിമ അരങ്ങേറ്റം. പിന്നീട് സാമി, ഗില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ കോളിവുഡില്‍ തിളങ്ങി. പിന്നീട് തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതിലൂടെ തെന്നിന്ത്യയിലെ സൂപ്പര്‍ നടിമാരുടെ പടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button