CinemaHollywood

ട്രംപിനെതിരേ പട്ടാള അട്ടിമറിക്ക് ആഹ്വാനം; ഹോളിവുഡ് നടി വിവാദത്തില്‍

അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരേ പട്ടാള അട്ടിമറിക്ക് ആഹ്വാനം ചെയ്ത് ഹോളിവുഡ് നടി സാറാ സില്‍വര്‍മാന്‍ വിവാദത്തില്‍. അമേരിക്കന്‍ നടി, നിര്‍മ്മാതാവ് എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രസിദ്ധയാണ് സാറ. ഭ്രാന്തനായ രാജാവിനും അദ്ദേഹത്തിന്‍റെ പരിവാരങ്ങള്‍ക്കും വിട നല്‍കാനും അതിനായി സൈന്യം ഉണരേണ്ട സമയമായെന്നും സാറ പോസ്റ്റ് ചെയ്തു. ബുധനാഴ്ച സാറ പോസ്റ്റ് ചെയ്ത ഈ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്.

10 ദശലക്ഷം ആരാധകര്‍ ട്വീറ്റ് ഫോളോവേഴ്സായുള്ള വ്യക്തിയാണ് സാറ. അവരുടെ ആരാധകരും ട്രംപ് വിരുദ്ധരുമായ അമേരിക്കക്കാരും ഈ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്.

Screenshot (70)

shortlink

Related Articles

Post Your Comments


Back to top button