BollywoodCinemaGeneralNEWS

ഓണ്‍ലൈനിലും മൊബൈലിലും ചിത്രത്തിന്‍റെ വ്യാജപതിപ്പ് കാണുന്നത് ശരിയോ? റയീസിന്റെ സംവിധായകന്‍ രാഹുല്‍ ധൊലാകിയ വിമര്‍ശിക്കുന്നു

സിനിമ ഓരോരുത്തരുടെയും മോഹമാണ്. ഓരോ ചിത്രവും പൂര്‍ത്തിയാകുന്നത് നിരവധി പ്രശ്നങ്ങള്‍ തരണം ചെയ്യ്തുകൊണ്ടാണ്. അത്തരമൊരു സാഹചര്യത്തില്‍ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കുകയാണ് വ്യാജ പതിപ്പുകള്‍ ഇറക്കുന്നവര്‍ ചെയ്യുന്നത്. അതിനെതിരെ പ്രതികരിക്കാതെ ചിത്രങ്ങള്‍ മൊബൈലിലും നെറ്റിലൂടെയും കാണുന്നവരെ വിമര്‍ശിക്കുകയാണ് സംവിധായകന്‍ രാഹുല്‍ ധൊലാകിയ.

രാഹുല്‍ ധൊലാകിയ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ റയീസ് ബോക്‌സോഫീസില്‍ വന്‍ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരുകയാണ് സംവിധായകന്‍. ചങ്കുപറയുന്ന വേദനയാണുണ്ടാകുന്നതെന്നു അദ്ദേഹം പറയുന്നു

‘ആളുകള്‍ ഓണ്‍ലൈനിലും മൊബൈലിലും ചിത്രം കാണുമ്പോള്‍ ചങ്കുതകരുന്ന വേദനയും അതീവ നിരാശയുമുണ്ടാകുന്നു. ചിത്രം വലിയ സ്‌ക്രീനില്‍ കാണാന്‍വേണ്ടി നിര്‍മിക്കപ്പെട്ടതാണ്’ രാഹുല്‍ ധൊലാകിയ എഴുതി. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ തന്റെ വേദന തുറന്നു പറയുന്നത്‌. മറ്റൊരു ട്വീറ്റില്‍ ചിത്രം വീണ്ടും വീണ്ടും കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

ഇന്ത്യയില്‍നിന്നുമാത്രം 110 കോടിയോളം നേടിക്കഴിഞ്ഞ റയീസില്‍ ഷാരൂഖിന്റെ നായികയായെത്തുന്നത് പാകിസ്താന്‍ സ്വദേശിനിയായ മഹിറാ ഖാനാണ്. മലയാളിയായ കെയു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റായീസിന്റെ നിര്‍മാണ പങ്കാളികൂടിയാണ് ഷാരൂഖ്ഖാന്‍.

shortlink

Related Articles

Post Your Comments


Back to top button