CinemaGeneralMovie ReviewsNEWSShort Films

ഒരു ഫീനിക്സ് പക്ഷിയുടെ കഥ; ഞാൻ സിനിമാമോഹി (റിവ്യൂ)

പ്രണയം, മോഹം, മോഹഭംഗം ഇവയില്ലാത്ത മനുഷ്യര്‍ സമൂഹത്തില്‍ ഉണ്ടാവില്ല. കാമുകിയും പ്രണയവും ഭാര്യയും സിനിമയായ ചലച്ചിത്ര സംവിധായകര്‍ നമുക്കുണ്ടായിരുന്നു. അത്തരത്തില്‍ സിനിമയെ മോഹിക്കുകയും ഭ്രാന്ത് പിടിച്ചു അതിന്റ്റെ സ്വപ്ന വഴികളിലേക്ക് എത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്‌ സിനിമാ മോഹി.

മലബാറിൽ തുടങ്ങി കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള സിനിമാപ്രേമികളായ സുഹൃത്തുക്കൾ ചേർന്ന് യാഥാർഥ്യമാക്കിയ ഒരു ഹ്ര്വസ്വ ചിത്രം. സിനിമ സംവിധായകൻ ആവാൻ വീടും നാടും മറന്നു ഇറങ്ങിത്തിരിക്കുന്ന അഭിമന്യു എന്ന ചെറുപ്പക്കക്കാരന്റെയും അവന്റെ കൂട്ടുകാരുടെയും കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിൻസ് ജോയി ആണ്. എട്ടുകാലി എന്ന തന്റെ ആദ്യ ഹൃസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് പ്രിൻസ് ജോയി. അശ്വിൻ പ്രകാശ് ജിഷ്ണു ആർ നായർ എന്നിവർ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചെറു ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമാമോഹവും പേറി നടക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലനും മഞ്ഞില്‍ വിരിഞ്ഞപൂക്കളും മലയാള സിനിമയിൽ ഉണ്ടാക്കിയ വിപ്ലവ ചരിത്രം കേട്ടും, രാജമാണിക്ക്യവും ദൃശ്യവും പ്രേമവും ഉണ്ടാക്കിയ ഊര്‍ജ്ജം അനുഭവിച്ചും സിനിമാമോഹം തലക്ക് പിടിച്ച യുവത്വത്തിന്‍റെ കഥയാണിത്. നിങ്ങള്‍ക്ക് സിനിമാമോഹമുണ്ടോ? നിങ്ങൾ സിനിമയെ പ്രണയിക്കുന്നുണ്ടോ..?? എങ്കിൽ നിങ്ങൾ കടന്നു പോയേക്കാവുന്ന വഴികൾ ഈ ചിത്രം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടും. ഒന്നുമില്ലയികയിൽ നിന്ന് സിനിമക്കാരനായ വ്യക്തി ആണോ നിങ്ങൾ? എങ്കിൽ നിങ്ങള്‍ കടന്നു പോയ വഴികളിലൂടെയല്ലേ ഈ ചിത്രം വീണ്ടും നിങ്ങളെ കൂടെ കൊണ്ട് പോകുന്നതെന്ന് ചിന്തിപികുന്നാ ഈ ചിത്രം സിനിമാ മേഖലയിലെ കള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നു. സിനിമയെ ജീവിതം പോലെയും ശ്വാസം പോലെയും നെഞ്ചില്‍ ഏറ്റുന്ന ഓരോ സിനിമ മോഹിയുടെയും കഥയാണിതെന്ന് പറയാം .

“ലോകം മുഴുവൻ നമുകെതിരാനെന്നു തോന്നുമ്പോൾ തിരിഞ്ഞു നിന്നൊരു സെൽഫീ എടുത്തൽ മതി; ആലോകം നമുക്കൊപ്പമുണ്ട് ” എന്ന ആശ്വാസത്തിന്റെ വാക്കുകള്‍ ചേര്‍ത്തു കൊണ്ട് കൂടെ നടക്കുന്ന സൌഹൃദങ്ങള്‍..

നവാഗതരായ ധീരജ് ഡെന്നി, സുബിൻ പ്രിൻസ് ,അനസ്, അബി, നീരജ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ശ്രീനാഥ് നായർ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. എട്ടുകാലി പ്രോഡക്ഷണ്സിന്‍റെ ബാനറിൽ ടീം എട്ടുകാലി നിർമിക്കുന്നചിത്രം പ്രിൻസ് ജോയ് സംവിധാനം ചെയുന്നു, ജിഷ്ണു ആർ നായർ, അശ്വിൻ പ്രകാശ്‌ കഥ, തിരക്കഥ, രചിച്ചപ്പോൾ, ക്യാമറ കൈകാര്യം ചെയ്തിരിക്കന്നത് നിധിൻ മനതണയും എഡിറ്റിംഗ് രജീഷ് രാജനുമാണ്. ഗാന രചയിതാവ് മനു മൻജിത്‌ വരികളെഴുതിയ ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത് സാജൻ കെ റാം ആണ്.

ഫീനിക്സ് പക്ഷിയെ പോലെ വീഴ്ചയിൽ നിന്നും ഉയർന്നുപറക്കുന്ന തീവ്രമായ ആഗ്രഹത്തിന്റെ കഥ പറയുന്ന ഒരു ചെറു ചിത്രമാണ് സിനിമാ മോഹി. മോഹങ്ങള്‍ ബാക്കിയാവുന്നവന്റെ നൊമ്പരം..

സിനിമ മോഷണത്തെകുറിച്ചു നിരവധി ചര്‍ച്ചകള്‍ വന്നു കഴിഞ്ഞു. ഉദയനാണു താരമെന്ന റോഷന്‍ ആന്ട്രൂസ് മോഹന്‍ലാല്‍ ചിത്രം ഈ വിഷയത്തെ മനോഹരമായി ആവിഷ്കരിച്ചു. എന്നാല്‍ ഒരാളുടെ തിരക്കഥ സ്വന്തം പേരിലാക്കുന്നതൂ അയാളുടെ സര്ഗ്ഗത്മകതയോടെ ചെയ്യുന്ന വഞ്ചനയാണ്.

shortlink

Related Articles

Post Your Comments


Back to top button