മോഹന്‍ലാലിന്റെ ഉറി ഭീകരാക്രമണത്തെ കുറിച്ചുള്ള ബ്ലോഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ദേശഭക്തിഗാനം. അമര്‍ ജവാന് അമര്‍ ഭാരത് എന്നാണ് വീഡിയോയുടെ പേര്. ഉറക്കമിളച്ച് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുകയും രാജ്യത്തിനുവേണ്ടി ജീവന് ബലികൊടുക്കുകയും അംഗവൈകല്യം സംഭവിക്കുകയുമൊക്കെ ചെയ്ത സൈനികര്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് ഈ വീഡിയോ
പാകിസ്ഥാന് നടത്തിയ ഉറി ഭീകരാക്രമണത്തെയും ആ സമയത്തെ പട്ടാളക്കാരുടെ വീരോചിതമായ പ്രവര്‍ത്തനത്തെയും സ്തുതിക്കുന്ന ഈ വീഡിയോ നമ്മുടെ സൈനികര്‍ക്ക് നല്കുന്ന ആദരമാണ്. ജീവന് കാക്കുന്ന ഓരോ പട്ടാളക്കാരനെയും നമ്മള് സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് ഓരോ ഭാരതീയനെയും ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നു
മോഹന്‍ലാലിന് പുറമെ മേജര്‍ രവി, കിരണ്‍ അരവിന്ദാക്ഷന്, തസ്വീര് മുഹമ്മദ്, നടിമാരായ അനുശ്രീ, അഞ്ജലി നായര്‍ എന്നിവര്‍ വീഡിയോയില്‍ അഭിനയിക്കുന്നു.
പരസ്യചിത്ര സംവിധായകന് വിഷ്ണു മോഹനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് ആണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
Post Your Comments