തനി ഒരുവന്‍ എന്ന വന്‍ വിജയ ചിത്രത്തിന് ശേഷം ജയം രവിയും അരവിന്ദ് സാമിയും ഒന്നിച്ച ചിത്രമാണ് ബോഗന്‍. ലക്ഷ്മണ്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്ത് ഒരുദിവസം പിന്നിടുമ്പോഴേ വ്യാജനും എത്തി. തമിഴ് റോക്കേഴ്സിലൂടെയാണ് വ്യാജ പതിപ്പ് പുറത്തെത്തിയത്. മികച്ച പ്രതികരണവും കളക്ഷനുമായി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ വ്യാജന്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.
ലക്ഷ്മണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹന്‍സികയാണ് നായിക. അരവിന്ദ് സാമി വില്ലനായെത്തുന്ന ഈ ചിത്രത്തിലും പോലീസ് വേഷത്തിലാണ് ജയം രവി എത്തുന്നത്. പ്രഭുദേവയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
Post Your Comments