
‘ധുവുഡ ജഗന്നാഥം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി മുംബൈയില്‍ നിന്നെത്തിയ മോഡലുകളോട് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ രോഷ പ്രകടനം. സെറ്റിലെ ഇവരുടെ മോശം പെരുമാറ്റമാണ് താരത്തെ പ്രകോപിതനാക്കിയത്. ലോക്കെഷനിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടാനും തുടങ്ങിയപ്പോഴാണ് താരം ഇടപ്പെട്ടത്. ഇവിടെ ആര്‍ക്കും ഫോട്ടോ എടുക്കാന്‍ അനുവാദമില്ലെന്നും ഒരു ചിത്രമെങ്കിലും പുറത്തു പോയാല്‍ അതിന്റെ തുടര്‍നടപടി വലുതായിരിക്കുമെന്നും അല്ലു അര്ജുന് മോഡലുകള്‍ക്ക് താക്കീത് നല്കി.
Post Your Comments