CinemaGeneralNEWS

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വളരെ വേണ്ടപ്പെട്ട ആള്‍ക്കാരാണ് പ്രശ്നം സൃഷ്ടിച്ചത്; വിജയ് ബാബുവുമായുള്ള തര്‍ക്കത്തിന്‍റെ കാരണം വിശദീകരിച്ച് സാന്ദ്രാ തോമസ്

ഫ്രൈഡേ ഫിലിം ഹൗസ് ഉടമകളായ വിജയ്‌ ബാബുവും സാന്ദ്രാ തോമസും ഉടക്കി പിരിഞ്ഞത് സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്. എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീര്‍ത്തു ഇവര്‍ ഇരുവരും ഒരുമിച്ച വാര്‍ത്തയും അധികം വൈകാതെ തന്നെ പുറത്തെത്തി. വിജയ് ബാബു മര്‍ദ്ദിച്ചെന്നായിരുന്നു സാന്ദ്രയുടെ പരാതി. തങ്ങള്‍ക്കിടെയിലുണ്ടായ യാഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് സാന്ദ്ര തോമസ്‌.
ഞങ്ങള്‍ എല്ലാ കാര്യത്തിലും വഴക്കിടാറുള്ള ആള്‍ക്കാരായിരുന്നു.
ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വളരെ വേണ്ടപ്പെട്ട ചില ആള്‍ക്കാര്‍ ഇടയ്ക്കു കയറി പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവര്‍ക്കും പല കാര്യങ്ങളിലും വ്യത്യസ്ഥ അഭിപ്രായമുണ്ടായിരുന്നു.അങ്ങനെ എങ്കില്‍ മാത്രമേ ഒരു പാര്‍ട്ണര്‍ഷിപ്പ് മുന്നോട്ട് പോകൂ. തെറ്റിദ്ധാരണയായിരുന്നു യാഥാര്‍ത്ഥ പ്രശ്നം. നമ്മുടെ സൈഡില്‍ നിന്ന് ഒരു അഭിപ്രായം ഇല്ലാതിരുന്നപ്പോ പലരും അവര്‍ക്കിഷ്ടമുള്ള കഥകള്‍ മെനഞ്ഞെടുത്തു. അത് കുറച്ച് വിഷമം ഉണ്ടാക്കി. എനിക്കും വിജയ്ക്കും എങ്ങനെ റിയാക്ട് ചെയ്യണമെന്നും പോലും അറിയാതായി. ഞങ്ങള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു അത് ഇപ്പോള്‍ പൂര്‍ണ്ണമായുംമാറി, ഞാന്‍ സിനിമയില്‍ നിന്ന് തല്‍ക്കാലം ഒരു ഗ്യാപ്പ് എടുക്കുകയാണ്. സിനിമയുടെ പ്രശസ്തിയില്‍ നിന്ന് അല്‍പം മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുസാന്ദ്രാ തോമസ്‌
കടപ്പാട് (കൗമുദി ടിവി)

shortlink

Post Your Comments


Back to top button